വയനാട്ടിൽ ഭൂമിക്കടിയിൽനിന്ന് മുഴക്കവും പ്രകമ്പനവും, ജനം പരിഭ്രാന്തിയിൽ; ആശങ്ക വേണ്ടെന്ന് അധികൃതർ

കൽപ്പറ്റ: വയനാട് ജില്ലയിൽ  പലസ്ഥലങ്ങളിലും ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

പൊഴുതന പഞ്ചായത്തിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതായാണ് ആദ്യം അറിഞ്ഞത്.  പിന്നാലെ മറ്റുപല പ്രദേശങ്ങളിൽനിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. അമ്പലവയൽ എടക്കൽ ജി.എൽ.പി സ്കൂളിന് അവധി നൽകി.

ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. ഉരുൾപൊട്ടലുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് വിധഗ്ദർ പറയുന്നത്. ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇടിവെട്ടിയതാണെന്നാണ് നാട്ടുകാ‍ർ പലരും ആദ്യം കരുതിയത്. എന്നാൽ, ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. റവന്യൂ, ജിയോളജി അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Noise and vibration from underground in Wayanad Nenmeni village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.