വിവാഹ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ഇതര സംസ്ഥാനക്കാർ മരിച്ചു

ചേർത്തല: കണിച്ചുകുളങ്ങരയിൽ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥാപിച്ച  പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. 

ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പൊള്ളലേറ്റത്. രണ്ട് ദിവസം മുമ്പ് കൊച്ചിയിലാണ് വിവാഹം നടന്നത്.  വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥാപിച്ച പന്തൽ ഇന്നാണ് പൊളിച്ചത്.  അതിഥി തൊഴിലാളികൾ ഉപയോ​ഗിച്ചിരുന്ന കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടി അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

Tags:    
News Summary - Non-state workers died due to electric shock in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.