മടങ്ങിവരാനുള്ള പ്രവാസികളുടെ രജിസ്​ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്ന്​ തിരികെ വരാനുള്ള പ്രവാസികളുടെ രജിസ്​ട്രേഷൻ ഇന്ന്​ ആരംഭിക്കുമെന്ന്​ നോർക്ക. ഇന്നലെ രജിസ്​ട്രേഷൻ ആരംഭിച്ചെന്ന പ്രചരണം തെറ്റാണെന്നും നോർക്ക അറിയിച്ചു. നോർക്കയുടെ http s://norkaroots.org/ എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ.

ഞായറാഴ്​ച പുലർച്ചെ മുതൽ രജിസ്​ട്രേഷൻ ആരംഭിക്കുമെന്നാണ് നേരത്തേ​ വ്യക്തമാക്കിയിരുന്നതെങ്കിലും വെബ്​സൈറ്റിൽ രജിസ്​ട്രേഷൻ ലിങ്ക് രാവിലെ 11 വരെയും പ്രവർത്തനക്ഷമമായിട്ടില്ല. രോഗികൾ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, വിസിറ്റിങ്​ വിസയിൽ കുടുങ്ങിയവർ തുടങ്ങിവർക്കായിരിക്കും തിരികെയെത്തിക്കുന്നതിൽ മുൻഗണന.

നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ കണക്ക്​ ലഭിക്കാനാണ്​ ഇപ്പോൾ രജിസ്​ട്രേഷൻ. ​അതേസമയം പ്രവാസികളെ മടക്കികൊണ്ടുവരേണ്ട ചുമതല കേന്ദ്ര സർക്കാറിനാണ്​.

മടങ്ങിയെത്തുന്നവരുടെ കണക്ക്​ ശേഖരിക്കുന്നതിനും ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്തുന്നതിനും മുൻഗണന അർഹിക്കുന്നവരുടെ പട്ടിക തയാറാക്കാനുമാണ്​ രജിസ്​ട്രേഷൻ എന്നും നോർക്ക അറിയിച്ചു.

Full View

Tags:    
News Summary - Norka Roots Registration for Expatriates start soon -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.