തിരുവനന്തപുരം: യു.പി.ഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടില്ലെന്ന് കേരള പൊലീസ്. കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പൊലീസ് നിർദേശിച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം നൽകാറുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകൾക്ക് സാധാരണയായി പൊലീസ് നിർദേശം നൽകാറുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പറിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നതെന്നും കേരള പൊലീസ് പറയുന്നു. അക്കൗണ്ടുകൾ മരവിപ്പിത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.