പ്രമുഖ വ്യക്തികളുടെ മരണവീടുകളിലും പൊതുദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലും പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത് പതിവാണ്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം അവസാനമായി കണ്ടിറങ്ങുന്നവരുടെ മാനസികാവസ്ഥ പോലും നോക്കാതെ ബൈറ്റിന് വേണ്ടി മൈക്കും നീട്ടിയെത്തുന്നു എന്നാണ് പലപ്പോഴും ആരോപണം ഉയരുന്നത്. നടൻ ഇന്നസെന്റിന്റെ വിയോഗ വേളയിലും ഇത്തരം വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാല്‍ ഈ പതിവ് രീതിക്ക് മാറ്റം കൊണ്ടുവന്നിരിക്കുകയാണിപ്പോൾ. നടൻ മാമുക്കോയയുടെ പൊതുദർശന വേദിയിലാണ് മാധ്യമപ്രവർത്തകർ പുതിയ രീതി പരീക്ഷിച്ചത്. മാമുക്കോയയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച കോഴിക്കോട് ടൗൺഹാളില്‍ പ്രതികരണത്തിനുവേണ്ടി പുതിയരീതിയാണ് മാധ്യമപ്രവർത്തകർ സ്വീകരിച്ചത്.
സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാമുക്കോയക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു. എന്നാൽ ബൈറ്റിന് വേണ്ടി ഇവരെ നേരിട്ട് സമീപിക്കുന്നതിന് പകരം ടൗൺഹാളിന് പുറത്ത് ഒരു പോഡിയം സെറ്റ് ചെയ്ത് സംസാരിക്കേണ്ടവരെ അവിടെ എത്തിക്കുകയായിരുന്നു. വന്നവരെല്ലാം പ്രിയ നടനെ അനുസ്മരിച്ച ശേഷം മടങ്ങിപ്പോയി. കോഴിക്കോട് വിജയകരമായ ഈ രീതി സംസ്ഥാനത്ത് ഉടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.