തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.ഗ്രാമ, േബ്ലാക്ക്, ജില്ല പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ പ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്.
മുനിസിപ്പൽ കൗൺസിലുകളിൽ കമീഷൻ നിയോഗിച്ച വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോർപറേഷനുകളിൽ കലക്ടർമാർക്കാണ് ചുമതല. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം/ കൗൺസിലർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞയെടുക്കണം. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ പ്രതിജ്ഞ ചെയ്യിക്കുക.
ഗ്രാമ പഞ്ചായത്ത്, േബ്ലാക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക. ചടങ്ങ് കഴിഞ്ഞാലുടൻ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിെൻറ അധ്യക്ഷതയിൽ േചരണം.
അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് 28നും 30നും
തിരുവനന്തപുരം: ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്കുശേഷം രണ്ടിനും നടക്കും.ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30ന് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്കുശേഷം രണ്ടിനും നടക്കും.
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപറേഷനുകളിലേക്ക് അതത് കലക്ടർമാരും മുനിസിപ്പാലിറ്റികളിൽ കമീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.