തൃശൂർ: ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് റിഷി പൽപ്പുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരിക്കെതിരെ പൊലീസ് കേസെടുത്തു. കുഴൽപണ കേസിൽ ബി.ജെ.പി നേതൃത്വത്തെ വിമർശിച്ച് റിഷി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനെ തുടർന്നായിരുന്നു ഭീഷണി. തൃശൂർ വെസ്റ്റ് പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. പരാതി നൽകിയതിന് പിന്നാലെ റിഷിയെ ബി.ജെ.പി സസ്പെൻഡ് െചയ്തിരുന്നു.
ഇതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി റിഷി പൽപ്പു വീണ്ടും രംഗത്തെത്തി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണം കേള്‍ക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്നും റിഷി പൽപ്പു പറഞ്ഞു. നേതൃത്വം തന്നോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സമൂഹമാധ്യമത്തിൽ കലാപത്തിന് ശ്രമിച്ചുവെന്നും പാർട്ടിയെയും നേതാക്കളെയും അപമാനിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് റിഷി പൽപ്പുവിനെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകി. ബി.ജെ.പി തൃശൂർ നിയോജകമണ്ഡലം പ്രസിഡൻറ് രഘുനാഥ് സി. മേനോൻ ആണ് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.