കുറ്റിപ്പുറം: ‘എനിക്ക് രണ്ട് ആൺമക്കളാണ്, രണ്ടുപേരും ഇതുവരെ ഈ വഴി വന്നിട്ടില്ല.’ കഴി ഞ്ഞ പെരുന്നാൾ രാത്രിയിലാണ് മുഹമ്മദ് തവനൂർ വൃദ്ധസദനത്തിലെത്തുന്നത്. മക്കൾക്ക് വീ ടും കുടുംബവുമെല്ലാം ഉണ്ടെങ്കിലും പോറ്റിവളർത്തിയ ബാപ്പയെ വേണ്ട. തൊട്ടടുത്തിരുന്ന സുഗുണെൻറ അവസ്ഥയും ഇതുതന്നെ. മക്കൾക്ക് എന്നെ വേണ്ടെങ്കിലും അവർക്ക് ഞാൻ കാരണം ചീത്തപ്പേര് വേണ്ടെന്ന നിലപാടുകാരനായ ഇദ്ദേഹം അതിനാൽതന്നെ കൂടുതൽ കുടുംബ കാര്യങ്ങളൊന്നും പറഞ്ഞില്ല. മക്കളും അടുത്ത ബന്ധുക്കളുണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ട, തവനൂർ വൃദ്ധസദനത്തിലെ അന്തേവാസികളിൽ ചിലർ മാത്രമാണിവർ. വൃദ്ധസദനങ്ങളിലെത്തി മാതാപിതാക്കളെ കൊണ്ടുപോകാത്ത മക്കൾക്കെതിരെ നിയമനടപടി കർശനമാക്കുമെന്ന സാമൂഹികനീതി വകുപ്പിെൻറ ഉത്തരവിറങ്ങിട്ട് അഞ്ച് മാസമായെങ്കിലും പലരുടെയും ദുരിതജീവിതത്തിന് മാറ്റമില്ല. ഇതനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ തടവും പിഴയും ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാം.
വൃദ്ധസദനത്തിലെ ജീവനക്കാർ പലരുടെയും ബന്ധുക്കളെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും മാതാപിതാക്കൾ തങ്ങൾക്കൊരു ബാധ്യതയാണെന്നാണ് മക്കൾ പറയുന്നത്. സൂപ്രണ്ട് മുൻകൈയെടുത്ത് നാലുപേരെ അടുത്ത ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു.
പാർക്കിലേക്കെന്ന് പറഞ്ഞ് കൊണ്ടുവന്ന് അമ്മയെ വൃദ്ധസദനത്തിലിറക്കി കാറുമായി സ്ഥലംവിട്ട സർക്കാർ ഉദ്യോഗസ്ഥനെ തിരികെ വരുത്തിയാണ് അമ്മയെ കൂടെയയച്ചത്. ഇനി മുതൽ മക്കളുള്ള ആരെയും ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. മക്കളടക്കം അടുത്ത ബന്ധുക്കളുള്ളവരെ കൊണ്ടുേപാകാത്തവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഗ്രാൻഡ് വാങ്ങുന്ന 516 വൃദ്ധസദനങ്ങളാണ് സംസ്ഥാനത്തുള്ളത്. സർക്കാർ നേരിട്ട് നടത്തുന്ന 16 കേന്ദ്രങ്ങളുമുണ്ട്. ഇവിടങ്ങളിലായി 25,000ത്തോളം അന്തേവാസികളാണുള്ളത്. ഇവരിൽ 50 ശതമാനം പേർക്കും മക്കളും അടുത്ത ബന്ധുക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.