മുഖ്യമന്ത്രിക്ക്​ പ്രധാനമന്ത്രി അനുമതി നിഷേധിച്ചത്​ ​ഫെഡറലിസത്തിന്​ നിരക്കാത്തത്​-ഉമ്മൻചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ 53ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഫെഡറലിസത്തിന് എതിരായിട്ടുള്ള നിലപാടാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്.

റേഷന്‍ വിതരണവുമായുള്ള പ്രശ്‌നമായതിനാല്‍ ആവശ്യമെങ്കില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താനായിരുന്നു നിർദേശം. കേരളം ഇന്ത്യന്‍ യൂനിയനില്‍പെട്ട സംസ്ഥാനമാണെന്നത്​ പ്രധാനമന്ത്രി മറക്കുന്നു. പാസ്വാന്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട സർവകക്ഷി സംഘം സന്ദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി അനുവദിക്കണം.

നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ളവർ ഈ മര്യാദ പാലിച്ചു. സംസ്ഥാനങ്ങള്‍ക്ക് പറയാൻ അവകാശമുണ്ട്. അത് കേള്‍ക്കാനുള്ള ബാധ്യത മോദിക്കുമുണ്ട്. മോദിയുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ എടുക്കുന്ന ഏതുനിലപാടിനോടും യോജിക്കാന്‍ പ്രതിപക്ഷം തയാറാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Ommenchandi on Pinarayi vijayan pm visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.