കരുനാഗപ്പള്ളി: കേരള ഭാഗ്യക്കുറിയുടെ ഓണം ബംബർ ഒന്നാം സമ്മാനം 12 കോടി ജ്വല്ലറി ജീവനക്ക ാരായ ആറുപേർക്ക്. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ഇവർ ഒന്നിച്ചെ ടുത്ത ടിക്കറ്റിനാണ് സമ്മാനം.
ചവറ തെക്കുഭാഗം നടുവത്തുചേരി രതീഷ് ഭവനത്തിൽ രതീഷ്കുമാർ, തൃശൂർ പരപ്പൂർ പുത്തൂർ ഹൗസിൽ റോണി, ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവൻ, തൃശൂർ പാലിശ്ശേരി കരോട്ടുപുറം ഹൗസിൽ സുബിൻ തോമസ്, ശാസ്താംകോട്ട ശാന്തി വിലാസത്തിൽ റംജിൻ ജോർജ്, വൈക്കം കുന്തത്തിൽ ചിറയിൽ വിവേക് എന്നിവരാണ് സമ്മാനം നേടിയത്.
ഇവർ 100 രൂപ വീതം എടുത്ത് രണ്ടു ടിക്കറ്റാണ് ബുധനാഴ്ച കായംകുളത്തെ ഏജൻറ് ശിവൻകുട്ടിയുടെ കരുനാഗപ്പള്ളിയിലെ വിതരണക്കാരനിൽനിന്ന് വാങ്ങിയത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്. നികുതിയും കമീഷനും കിഴിച്ച് ഏഴ് കോടി 56 ലക്ഷം രൂപ ഇവർക്ക് ലഭിക്കും. 1.20 കോടി ഏജൻസിക്ക് കമീഷനായി ലഭിക്കും. തിരുവനന്തപുരം ഗോർക്കി ഭവനിൽ മന്ത്രി ജി. സുധാകരനാണ് ഓണം ബംബർ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷം വീതം പത്തുപേർക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.