ഓണക്കാലത്ത് ഇരുട്ടടി; സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു

ഓണക്കാലത്ത് ഇരുട്ടടി; സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍. ഓണച്ചന്തകള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വിലവര്‍ധിപ്പിച്ചു. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയാക്കി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കി.

കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30 രൂപയിൽനിന്നു 33 രൂപയായി വർധിപ്പിച്ചിരുന്നു. പച്ചരിക്കും മൂന്നുരൂപ വര്‍ധിക്കും. പഞ്ചസാരക്ക് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പഞ്ചസാരയുടെ വില 33 രൂപയായി. അതേസമയം, സബ്സിഡി ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 രൂപയായി കുറച്ചത് ആശ്വാസമായി. പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെയും വില പരിഷ്കരിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് വില വർധന.

13 ഇനം സബ്സിഡി സാധനങ്ങളിൽ നാലിനം അരിയില്‍ ‘ജയ’ക്കു മാത്രമാണ് വില വർധിപ്പിക്കാത്തത്. ഇ- ടെൻഡറിലൂടെ കിട്ടിയ ക്വട്ടേഷൻ ഉയർന്നതായതാണ് വില വർധനക്ക് കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ വിശദീകരണം.

Tags:    
News Summary - Onam; The price of subsidized goods has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.