തിരുവനന്തപുരം: ജൂണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷക്ക് പിഴയില്ലാതെ ഫീസടക്കാൻ മൂന്ന് ദിവസം മാത്രം.
മാർച്ച് 11 വരെയാണ് പിഴയില്ലാതെ ഫീസടക്കാൻ സമയം നൽകിയിരിക്കുന്നത്. സ്കോൾ കേരളക്ക് (ഓപൺ സ്കൂൾ) കീഴിൽ ഹയർസെക്കൻഡറി പഠനത്തിന് ചേർന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾപോലും പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് ഈ വിദ്യാർഥികൾ ഉൾപ്പെടെ ഈ മാസം 11നകം പരീക്ഷ ഫീസടക്കണമെന്ന് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം പറയുന്നത്.
20 രൂപ പിഴയോടെ ഈ മാസം 16 വരെയും ഓരോ ദിവസത്തിനും അഞ്ച് രൂപ അധിക പിഴയോടെ 19 വരെയും 600 രൂപ സൂപ്പർ ഫൈനോടെ മാർച്ച് 23 വരെയുമാണ് ഫീസടക്കാനുള്ള സമയം നിശ്ചയിച്ചത്. ജൂൺ രണ്ട് മുതൽ 18 വരെയാണ് പ്ലസ് വൺ പരീക്ഷ നടത്താൻ തീരുമാനിച്ചത്.
ആയിരക്കണക്കിന് വിദ്യാർഥികളെയും പ്രിൻസിപ്പൽമാരെയും ബുദ്ധിമുട്ടിലാക്കുന്നതാണ് ഹയർസെക്കൻഡറി പരീക്ഷവിഭാഗത്തിന്റെ നടപടിയെന്നാണ് ആക്ഷേപം. പരീക്ഷ ഫീസ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.