കോട്ടയം: ഉമ്മൻ ചാണ്ടിയെന്ന ജനകീയ മുഖത്തിെൻറ നിയമസഭ പ്രവേശനത്തിന് വ്യാഴാഴ്ച അമ്പതിെൻറ നിറവ്. 1970 മുതൽ പുതുപ്പള്ളിയുടെ കണ്ണാടിയായ 'കുഞ്ഞൂഞ്ഞി'നെ വ്യാഴാഴ്ച മലയാളക്കര ആദരിക്കും. അക്ഷരനഗരിയുടെ മടിത്തട്ടായ മാമ്മൻ മാപ്പിള ഹാളിലാണ് സാമൂഹിക- സാമുദായിക- രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ആദരവ് അർപ്പിക്കുന്നത്.
വൈകീട്ട് അഞ്ചിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സൂവർണ ജൂബിലിയാഘോഷം കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ അധ്യാപകൻ പി.ഐ. ചാക്കോ, ഗുരുസ്ഥാനീയരായ സ്കറിയ തൊമ്മി പറപ്പള്ളി, ശിവരാമൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും. രാഹുൽ ഗാന്ധി, എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജുവാര്യർ എന്നിവരടക്കം സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക, മാധ്യമ മേഖലകളിലെ പ്രമുഖർ വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്, എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. 4.30ന് ഉമ്മൻ ചാണ്ടിയുടെ ജീവിതരേഖ അവതരിപ്പിച്ച് തുടക്കമിടുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാകും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.