തിരുവനന്തപുരം: ലൈഫ് ഫ്ലാറ്റ് ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ആക്ഷേപം പുറത്തുവന്നിട്ടും സർക്കാർ നടപടി എടുക്കാൻ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആക്ഷേപം ഉയർന്ന് ആഴ്ചകൾ കഴിഞ്ഞാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
ബിനീഷ് കോടിയേരിയുടെ സ്വത്തുകൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെൻറ് ഡയറ്കടറേറ്റ് നടപടി എടുത്തിട്ടുണ്ടെങ്കിൽ കേസ് അന്വേഷണത്തിന്‍റെ ഭാഗം തന്നെയാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.