കോട്ടയം: ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉമ്മൻചാണ്ടി കത്തയച്ചു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ കള്ളക്കളിയുണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി. കൊറിഗോണ്‍ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് സംശയിക്കുന്നു. ഈശോ സഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമിയെ കേസില്‍ കുടുക്കുകയാണ് ചെയ്തത്.
30 വര്‍ഷമായി ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് അദ്ദേഹം. മാവോയിസ്റ്റ് ബന്ധം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമപ്രവര്‍ത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച 83കാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രായമോ ആരോഗ്യമോ പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.