തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യാൻ കേരള പൊലീസ് നടത്തിയ ‘ഓപറേഷൻ ആഗ്’ പ്രത്യേക ഡ്രൈവിൽ ബുധനാഴ്ചവരെ 2,172 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ കേസുകളിൽ വാറന്‍റുള്ള 900 പ്രതികളെ അറസ്റ്റ് ചെയ്തു.
ഇതിന്‍റെ ഭാഗമായി 4,085 സ്പെഷൽ ഡ്രൈവുകൾ നടത്തി 2,030 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപറേഷൻ ആഗ് തുടരാൻ സംസ്ഥാന പൊലീസ് മേധാവി കർശന നിർദേശം നൽകി. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ജനുവരി 30 വരെ കാപ്പ നിയമപ്രകാരം 339 പേരെയും പി.ഐ.ടി എൻ.ഡി.പി.എസ് പ്രകാരം അഞ്ചുപേരെയും കരുതൽ തടങ്കലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.