ഓപ്പറേഷൻ ഗുണവക്ത : ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ

തിരുവനന്തപുരം : ഗുണ വക്തഎന്ന പേരിൽ വെള്ളിയാഴ്ച സംസ്ഥാനത്തെ 14 ആസി. ഡ്രഗ്സ് കൺട്രോളർമാരുടെ ഓഫീസുകളിലും മൂന്ന് ഡ്രഗ്സ് ടെസ്റ്റിങ് ലാബുകളിലും തിരുവനന്തപുരം ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിലും ഒരേ സമയം മിന്നൽ പരിശോധന നടത്തി. രാവിലെ 10 മുതൽ തുടങ്ങിയ പരിശോധന രാത്രിവൈകിയാണ് അവസാനിച്ചത്.

പരിശോധനയിൽ തുടർച്ചയായി ഓരോ ഡ്രഗ്സ് ഇൻസ്പെക്ടർമാരും ശേഖരിച്ച മരുന്ന് സാമ്പിളുകൾ ലാബിലേക്ക് അയക്കുന്നതിനും ഗുണനിലവാരമില്ലായെന്നു ലാബ് പരിശോധനയിൽ കണ്ടെത്തിയ മരുന്ന് കമ്പനികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടെന്ന് വ്യക്തമായി. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സർക്കാരിനോട് ശിപാർശ ചെയ്തുവെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.

കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ഡ്രഗ്സ് ലൈസൻസ് വിതരണം ചെയ്യുന്നതിൽ മനപൂർവമായ കാലതാമസം വരുത്തുന്നതായും വ്യക്തമായി. കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ചില ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഓരോ മാസവും എടുക്കണ്ട 13 സാമ്പിളുകൾ ഒറ്റ ദിവസം ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും തന്നെ എടുക്കുകയാണ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഗുണനിലവാരം കുറഞ്ഞ മരുന്നു കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തി.

പത്തനംതിട്ട ജില്ലയിലെ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ മരുന്നു കമ്പനികൾ ഹാജരാക്കിയ മരുന്നുകൾ ഉത്പാദനം കഴിഞ്ഞ് രണ്ട് വർഷം വരെ കഴിഞ്ഞതാണ്. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വേണ്ടിയുള്ള മരുന്നുകൾ ഡ്രഗ്സ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി ആറുമാസം കഴിഞ്ഞിട്ടും സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാതെ വച്ച് തമിസിപ്പിച്ചതായും കണ്ടെത്തി.

എറണാകുളത്ത് നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്റ്ററുകളിൽ പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ലാബ് റിസൾട്ടുകൾ കൃത്യമായി രേഖപ്പെടുത്താതെ ലാബ് റിസൽട്ടുകൾ അട്ടിമറിക്കുന്നുവെന്ന് കണ്ടെത്തി. പാലക്കാട് നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 4320 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

പരിശോധനയിൽ കൊല്ലം, കോട്ടയം ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഓരോ ക്വാർട്ടറിലും ശേഖരിക്കുന്ന സാമ്പിളുകളിൽ 30 ശതമാനം സർക്കാർ സ്ഥാപനങ്ങളിൽ നിന്നും 10 ശതമാനം കാസ്മെറ്റിക്സ് ആകണമെന്ന നിബന്ധന പാലിക്കുന്നില്ലെന്ന് കണ്ടെത്തി. 

ചില മരുന്നു കമ്പനികൾ ഇതിൽ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ സംസ്ഥാനത്തെ മെഡിക്കൽ സ്റ്റേറുകൾ വഴിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും വിറ്റഴിക്കുന്നതായി വിജിലൻസിന് ലഭിച്ച് രഹസ്യവിവരത്തെടുർന്നാണ് മിന്നിൽ പരിശോധന നടത്തിയത്.

Tags:    
News Summary - Operation Gunavakt: Recommends action against officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT