ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിക്കാൻ ഉത്തരവ്

തൃശൂർ: പാമ്പാടി നെഹ്‍റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവ്. സി.പി.ഐയുടെ പരാതിയിലാണ് സബ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എ.ഐ.ടി.യു.സി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ പരാതി നൽകിയത്. 

സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ രേണു രാജ് പഴയന്നൂര്‍ എസ്.ഐയോട് ആവശ്യപ്പെട്ടു. സ്മാരകം പൊളിച്ചു നീക്കാന്‍ എസ്.എഫ്.ഐ ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിന് കൂട്ടാക്കിയില്ല. പൊളിച്ചു നീക്കിയില്ലെങ്കില്‍ പൊലീസ് പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാമ്പാടി നെഹ്റു കോളജിന് സമീപം ജിഷ്ണു പ്രണോയിയുടെ സ്മാരകം സ്ഥാപിച്ചത്. കോളജിന്‍റെ പിറകിലെ കവാടത്തിനടുത്ത് എ.ഐ.ടി.യു.സി ഓഫീസിനോട് ചേര്‍ന്ന് റോഡരികിലാണ് സ്മാരകം. സി.പി.ഐ വിട്ട് ചിലര്‍ സി.പി.എമ്മില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാണ് പരാതി നൽകാൻ സി.പി.ഐയെ പ്രേരിപ്പിച്ചത്.

Tags:    
News Summary - Order to break Jishnu Pranoy's memorial-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.