തിരുവനന്തപുരം: വ്യവസായസംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കി സംസ്ഥാന സർക്കാർ ഒാർഡിനൻസ്. മാനദണ്ഡങ്ങൾ പാലിച്ചുള്ള അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം അനുമതി നൽകണമെന്നും സമയപരിധി കഴിഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കാമെന്നുമാണ് ഒാർഡിനൻസിലെ വ്യവസ്ഥ. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിക്ഷേപ പ്രോത്സാഹന ഒാർഡിനൻസിൽ കഴിഞ്ഞദിവസം ഗവർണർ ഒപ്പുവെച്ചു. അപേക്ഷയിൽ അനാവശ്യമായ കാലതാമസം പാടില്ല.
അപേക്ഷയിൽ എന്തെങ്കിലും അപാകതയോ മതിയായ രേഖകളുടെ അഭാവമോ ഉണ്ടെങ്കിൽ ഉടൻ സംരംഭകെൻറ ശ്രദ്ധയിൽപെടുത്തണം. അഞ്ച് ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കി സാധ്യമാകും വേഗത്തിൽ നടപടിക്രമത്തിൽ പൂർത്തിയാക്കണം. നിലവിൽ ഏത് വ്യവസായസംരംഭത്തിനും ജില്ല മെഡിക്കൽ ഒാഫിസറുടെ (ഡി.എം.ഒ) അനുമതി വേണം. എന്നാൽ, പുതിയ ഒാർഡിനൻസ് പ്രകാരം ആശുപത്രികൾ, ലാബുകൾ, ചെറു ക്ലിനിക്കുകൾ എന്നിവ തുടങ്ങുന്നതിന് മാത്രം മെഡിക്കൽ ഒാഫിസറുടെ അനുമതിപത്രം വാങ്ങിയാൽ മതി. നിലവിൽ മൂന്നുവർഷത്തേക്ക് മാത്രം നൽകിവരുന്ന ലൈസൻസുകൾ ഇനി മുതൽ അഞ്ചുവർഷത്തേക്ക് ദീർഘിക്കും. ഇവ പുതുക്കുേമ്പാഴും അഞ്ചുവർഷത്തേക്കായിരിക്കും കാലാവധിയെന്നും ഒാർഡിനൻസ് വ്യക്തമാക്കുന്നു.
വ്യവസായസ്ഥാപനങ്ങളിലെ കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിക്കാമെന്നതാണ് മറ്റൊരു സുപ്രധാന വ്യവസ്ഥ. അംഗീകൃത തൊഴിലാളികൾക്ക് ഇനി ഇക്കാര്യത്തിൽ അവകാശമുന്നയിക്കാനാവില്ല. സ്ഥാപനമുടമക്ക് സ്വന്തം തൊഴിലാളികളെയോ യന്ത്രസംവിധാനങ്ങളെയോ ഉപയോഗിച്ച് കയറ്റിറക്ക് നടത്താം. കെണ്ടയിനറുകൾ, കപ്പലുകൾ, മറ്റ് ചരക്ക് വാഹനങ്ങൾ എന്നിങ്ങനെ ഏത് മാർഗേനയുള്ള ചരക്കുകളുടെ കയറ്റിറക്കും ഇതിൽ ഉൾപ്പെടും. രജിസ്റ്റർ ചെയ്ത തൊഴിലാളികളെ നിയോഗിക്കുകയാണെങ്കിൽ സർക്കാർ അംഗീകരിച്ച കൂലി നൽകണം. നിലവിൽ വീട്ടാവശ്യങ്ങൾക്കും വ്യവസായ പാർക്കുകളിെലയും കയറ്റിറക്കുകൾക്ക് സ്വന്തം തൊഴിലാളികളെ നിേയാഗിക്കും. ഇത് എല്ലാ മേഖലയിേലക്കും വ്യാപിപ്പിക്കലാണ് ഒാർഡിനൻസിലൂടെ ലക്ഷ്യമിടുന്നത്. ലൈസൻസ് നേടാൻ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയാൽ അഞ്ചു ലക്ഷം രൂപവരെ പിഴയീടാക്കുമെന്നും ഒാർഡിനൻസിൽ വ്യവസ്ഥയുണ്ട്. ലിഫ്റ്റുകൾക്ക് പ്രതിവർഷം ലൈസൻസ് പുതുക്കണമെന്ന നിബന്ധന മൂന്നുവർഷമായി ഉയർത്തി എന്നതാണ് മറ്റൊരു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.