കോട്ടയം: തർക്കത്തിലുള്ള പള്ളികളുടെ അവകാശം ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധി ഒരാഴ്ചക്കകം നടപ്പാക്കണമെന്ന് സഭ സർക്കാറിനോട് ആവശ്യപ്പെട്ടു. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സഭ ഓർമിപ്പിച്ചു. ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് സഭ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ സർക്കാർ കോടതി വിധി നടപ്പിലാക്കാതെ സമവായ ശ്രമം മുന്നോട്ടുവെക്കുകയായിരുന്നു. വിധി നടപ്പാക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല വിധി എത്രയും പെട്ടെന്ന് നടപ്പാക്കണെമന്ന് കോടതി സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും വിധി നടപ്പാക്കാൻ തയാറാവാതെ ഉപസമിതിയെ നിയോഗിച്ച് ഇരു വിഭാഗവുമായി ചർച്ച നടത്തി പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചത്.
കഴിഞ്ഞ മാസം 31ന് ഉപസമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വിധി നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടെങ്കിലും ഉപസമിതിയും അത് മുഖവിലക്കെടുത്തിരുന്നില്ല. ഇക്കാര്യവും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.