കോട്ടയം: കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിത കമീഷെൻറ നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ ദേവാലയങ്ങളിൽ പ്രതിഷേധ പ്രമേയം പാസാക്കി. പ്രതിഷേധ ദിനാചരണ ഭാഗമായി ഞായറാഴ്ച കുർബാനക്കുശേഷം പ്രമേയങ്ങൾ എല്ലാ ഇടവകകളിലും വികാരിമാർ വായിക്കുകയും തുടർന്ന് പാസാക്കുകയുമായിരുന്നു. കൃത്യമായ പഠനമോ വിശകലനമോ ചർച്ചയോ കൂടാതെ ഏകപക്ഷീയവും അപക്വവുമായ വിധത്തിൽ സമർപ്പിക്കപ്പെട്ട നിർദേശം തള്ളിക്കളയണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. അടുത്തഘട്ടമായി ഇടവകകൾ പാസാക്കിയ പ്രമേയങ്ങൾ കേന്ദ്രത്തിന് അയച്ചുനൽകാനാണ് സഭ നേതൃത്വത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.