കായംകുളം: കട്ടച്ചിറ പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടത്തിപ്പിനെച്ചൊല്ലി ഒാർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച പുലർച്ച പ്രാർഥനക്ക് കയറിയ യാക്കോബായ വിഭാഗത്തെ പുറത്തിറക്കിയശേഷം പൊലീസ് പള്ളി വളയുകയും പ്രദേശത്ത് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു.
ഒാർത്തഡോക്സുകാരുടെ ഉപരോധത്തെ തുടർന്ന് കെ.പി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വിധി നടത്തിപ്പ് സംബന്ധിച്ച അനുരഞ്ജന ചർച്ചകൾ അലസിയതോടെയാണ് പ്രശ്നം രൂക്ഷമായത്. യാക്കോബായ പക്ഷം കൈവശം വച്ചിരുന്ന പള്ളിയുടെ അവകാശം ആഗസ്റ്റ് 28ലെ സുപ്രീംകോടതി വിധിയോടെയാണ് ഒാർത്തഡോക്സ് പക്ഷത്തിന് അനുകൂലമായത്. വിധി നടത്തിപ്പിന് ഒാർത്തഡോക്സ് പക്ഷം രംഗത്തിറങ്ങിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
ആർ.ഡി.ഒയുടെ സാനിധ്യത്തിൽ വെള്ളിയാഴ്ച നടത്തിയ അനുരഞ്ജന ചർച്ച അലസിയതോടെ സ്ഥിതി വഷളായി. പ്രദേശത്തിെൻറ നിയന്ത്രണം രാത്രിയോടെതന്നെ പൊലീസ് ഏറ്റെടുത്തിരുന്നു. പള്ളിയിൽ പ്രവേശിച്ച് കുർബാന നടപടികൾ തുടങ്ങിയ യാക്കോബായ പക്ഷത്തെ പുറത്തിറക്കി കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒാർത്തഡോക്സ് പക്ഷം സംഘടിച്ചു.
8.45ഒാടെ പള്ളി പൂട്ടി പുറത്തിറങ്ങിയ യാക്കോബായ പക്ഷത്തോട് ആർ.ഡി.ഒ താേക്കാൽ ആവശ്യപ്പെെട്ടങ്കിലും വിധി നടത്തിപ്പിെൻറ ഉത്തരവില്ലാതെ സാധ്യമെല്ലന്ന് പറഞ്ഞ് കൈമാറിയില്ല. തുടർന്ന് വിശ്വാസികളെ പൂർണമായി നീക്കിയ ശേഷം പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ആെരയും പ്രവേശിപ്പിക്കില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെ സംഘർഷാവസ്ഥക്ക് അയവുവന്നു. റോഡ് ഉപരോധിച്ച ഒാർത്തഡോക്സ് പക്ഷക്കാർ പിരിഞ്ഞുപോകണമെന്ന് നിർദേശിച്ചെങ്കിലും വ്യക്തമായ ഉറപ്പ് ലഭിക്കണമെന്ന കടുംപിടിത്തം സ്ഥിതി പിന്നെയും സങ്കീർണമാക്കി.
വെള്ളപേപ്പറിൽ ആർ.ഡി.ഒ ഇതെഴുതി നൽകിയതോടെയാണ് ഒാർത്തഡോക്സ് പക്ഷം പിന്തിരിഞ്ഞത്. കൂടാതെ, വിധി നടത്തിപ്പ് സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ ചർച്ചക്കും സാധ്യത ഉയർന്നതോടെയാണ് അതുവരെയുണ്ടായ സംഘർഷാവസ്ഥക്ക് താൽക്കാലിക ശമനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.