തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. തൃശൂര്‍: പി. കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചുപേർ തിങ്കളാഴ്ച അറസ്റ്റിലായത് നെഹ്റു ഗ്രൂപ്പിെൻറ ഒറ്റപ്പാലം ലക്കിടിയിലെ ജവഹർലാൽ കാമ്പസിലുള്ള ലോ കോളജിലെ വിദ്യാർഥിയെ മര്‍ദിച്ചുവെന്ന പരാതിയിൽ. തൃശൂര്‍ റൂറല്‍ എസ്.പി എൻ. വിജയകുമാറിെൻറ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. നിയമോപദേഷ്ടാവ് സുചിത്ര, പി.ആർ.ഒ വത്സലകുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായികാധ്യാപകൻ ഗോവിന്ദൻകുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ജിഷ്ണു പ്രണോയിയുടെ കേസിന് സമാനമായ കേസാണ് ഷഹീർ ഷൗക്കത്തലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷ്ണദാസിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, അഞ്ചുപേർ റാഗ് ചെയ്തു എന്ന് എഴുതിവാങ്ങിക്കൽ, അന്യായമായി തടങ്കലിൽ വെക്കൽ എന്നിങ്ങനെയായി 342, 323, 506(1), 365, 384, 341, 294 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരെ കൂടാതെ ജിഷ്ണു കേസിലെ രണ്ടാം പ്രതിയും പാമ്പാടി കോളജിലെ പി.ആർ.ഒയുമായ സഞ്ജിത്ത് വിശ്വനാഥൻ, ജീവനക്കാരൻ ശ്രീനിവാസൻ എന്നിവരും ഇൗ കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
െനഹ്റു ഗ്രൂപ്പിെൻറതന്നെ ഉടമസ്ഥതയിലുള്ള ഷൊർണൂർ വാണിയംകുളം പി.കെ. ദാസ് മെമ്മോറിയൽ മെഡിക്കൽ കോളജിൽനിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ജിഷ്ണു പ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ജവഹര്‍ലാൽ കാമ്പസിലെ രണ്ടാംവര്‍ഷ എൽ.എൽ.ബി വിദ്യാർഥി ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. കോളജിലെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിലേക്കും കേന്ദ്ര ആദായനികുതി വകുപ്പിനും പരാതി നൽകിയതിലുള്ള വൈരാഗ്യംമൂലം മർദിച്ചുവെന്നാണ് ഷഹീറിെൻറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.