മിഠായിത്തെരുവിൽ ഇടക്കിടെ തീപിടിത്തമുണ്ടാകുന്നതിന് ശാശ്വത പരിഹാരം കാണുമെന്ന് പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മിഠായിത്തെരുവില്‍ ഇടക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ആലോചനകള്‍ നടത്തും. ഫയര്‍ഫോഴ്‌സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ഉച്ചക്ക് 2.30ോടെയാണ് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തമുണ്ടായത്. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്തുള്ള വി.കെ.എം ബില്‍ഡിങ് ഷോപ്പിങ് കോംപ്ലക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടക്കാണ് തീപിടിച്ചത്. കടക്കുള്ളിലുണ്ടായിരുന്ന ഒരു സ്ത്രീയേയും കുട്ടിയേയും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

നിരവധി കടകള്‍ തിങ്ങി സ്ഥിതിചെയ്യുന്ന പ്രദേശത്ത് നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പെട്ടന്നുള്ള ഇടപെടലിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.

Tags:    
News Summary - PA Mohammad Riyaz said that a permanent solution will be found for the occasional fire in Mithaitheru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.