കോട്ടയം: പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ പുതിയ തന്ത്രങ്ങളുമായി ചില സംഘങ്ങൾ രംഗത്തുണ്ടെന്ന് പാലാ രൂപത. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ അറിയിക്കാൻ വൈദികർക്ക് നൽകിയ സർക്കുലറിലാണ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.
വൈദികരെന്ന വ്യാജേനെ ഫോൺ വിളിച്ചാണ് ചില സംഘങ്ങൾ കെണിയൊരുക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു. അടുത്തകാലത്ത് പല ഇടവകകളിലും ഇത്തരം തന്ത്രവുമായി ചിലർ രംഗത്തിറങ്ങി.
വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപ്പെടുന്ന, പ്രാദേശിക ജനപ്രതിനിധികൾ അടക്കം സ്ത്രീകളെയാണ് തട്ടിപ്പുകാർ ആദ്യം വിളിക്കുന്നത്. താൻ ഏതെങ്കിലും വിദേശ രാജ്യത്തുപെട്ടെന്നും ഏതാനും പേരോടൊപ്പം പഠനത്തിനായി പോന്നതാണെന്നും വിശ്വസിപ്പിക്കും. അത്യാവശ്യമായി ഒരു പേപ്പർ അവതരിപ്പിക്കണമെന്നും അതിെൻറ വിവരങ്ങൾ ശേഖരിക്കാൻ യുവതികളായ ഏതാനും പെൺകുട്ടികളുടെ പേരും ഫോൺ നമ്പരും നൽകാനും ആവശ്യപ്പെടും.
ഇങ്ങനെ കരസ്ഥമാക്കിയ ഫോൺ നമ്പറുകൾ ഉപയോഗിച്ച് ചില പെൺകുട്ടികളെ വിളിക്കുകയും പിന്നീട് സംസാരം മറ്റു വഴിക്കു തിരിയുകയും ചെയ്തതോടെയാണ് ഇതു പ്ലാൻ ചെയ്ത കെണിയാണെന്നു വ്യക്തമായത്. വൈദികർ എന്ന വ്യാജേന വിളിക്കുന്ന ഗൂഢസംഘങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്ന് സർക്കുലർ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.