ആറുവയസ്സുകാര​െൻറ കൊലപാതകം: മാതാവിനെ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങും

പാ​ല​ക്കാ​ട്​: ആ​റു​വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ ആ​മി​ൽ ഇ​ഹ്​​സാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​​ൽ റി​മാ​ൻ​ഡി​ലു​ള്ള മാ​താ​വ്​ ഷ​ഹീ​ദ​യെ (32) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ ​വാ​ങ്ങും. ബു​ധ​നാ​ഴ്​​ച കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും.

ഞാ​യ​റാ​ഴ്​​ച രാ​ത്രി പാ​ല​ക്കാ​ട്​ മ​ജി​സ്​​ട്രേ​റ്റ്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ​പ്ര​തി​യെ വ​നി​ത​ക​ളെ പാ​ർ​പ്പി​ക്കു​ന്ന ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡിലാണ്​.  കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​നാ​ൽ ക​സ്​​റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കൊ​ല​പാ​ത​കം ന​ട​ന്ന പു​തു​പ്പ​ള്ളി​ത്തെ​രു​വ്​ പൂ​ള​ക്കാ​െ​ട്ട വീ​ട്ടി​ൽ അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്​​ച പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ത്തി​യി​ലെ ര​ക്തം തു​ട​ക്കാ​നു​പ​യോ​ഗി​ച്ച തു​ണി, യു​വ​തി ഉ​പ​യോ​ഗി​ച്ച ര​ക്തം​പു​ര​ണ്ട വ​സ്​​ത്രം, കു​ട്ടി​യു​ടെ കാ​ലു​ക​ൾ കെ​ട്ടി​യി​ടാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റി​െൻറ ബാ​ക്കി​ഭാ​ഗം എ​ന്നി​വ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല ന​ട​ത്തി​യ​ത്​ മാ​താ​വ്​ ത​ന്നെ​യാ​ണെ​ന്ന്​ പൊ​ലീ​സ്​ ഉ​റ​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ആ​​​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ദൈ​വ​പ്രീ​തി​ക്കാ​യി കൊ​ല ന​ട​ത്തി​യെ​ന്ന യു​വ​തി​യു​ടെ മൊ​ഴി എ​ഫ്.​െ​എ.​ആ​റി​ൽ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ വ​ശ​ങ്ങ​ളും പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​നോ​വൈ​ക​ല്യ​മാ​ണ്​ കൊ​ല​യി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന്​ നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ സം​സാ​ര​ത്തി​ലോ ഭാ​വ​ഭേ​ദ​ങ്ങ​ളി​ലോ അ​ത്​ പ്ര​ക​ട​മാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. 

ബാലാവകാശ കമീഷൻ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: ദൈ​വ​പ്രീ​തി​ക്കാ​യി മാ​താ​വ്​ മ​ക​നെ ബ​ലി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് പു​തു​പ്പ​ള്ളി​ത്തെ​രു​വ് പൂ​ള​ക്കാ​ട് സു​ലൈ​മാെൻറ മ​ക​ൻ ആ​മി​ൽ ഇ​ഹ്സാ​ൻ എ​ന്ന ആ​റു​വ​യ​സ്സു​കാ​ര​നെ മാ​താ​വ്​ ഷാ​ഹി​ദ ക​ഴു​ത്ത​റു​ത്ത് കൊ​ന്നെ​ന്നാ​ണ് കേ​സ്.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ ഒ​രു കു​ട്ടി​യു​ടെ ജീ​വ​ൻ കൂ​ടി അ​പ​ഹ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ല ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രോ​ട് ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.