കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിലെ കോവിഡ് വ്യാപനം ജാഗ്രതക്കുറവു മൂലമെന്ന് പരാതി. രാത്രിയിലാണ് ഇവിടെ പകലത്തെക്കാൾ തിരക്ക്. രാത്രി 11 മണി മുതൽ രാവിലെ ആറുവരെ പച്ചക്കറിയിറക്കലും കയറ്റലുമായി മാർക്കറ്റിൽ വൻതിരക്കാണ്. ഇതര സംസ്ഥാനത്തുനിന്നു വരുന്ന ലോറികളും ജീവനക്കാരും ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങളുമായെത്തുന്നവരും സംഗമിക്കുന്ന സമയമാണിത്. പൊലീസോ ആരോഗ്യവകുപ്പ് അധികൃതരോ ഇൗ തിരക്ക് നിയന്ത്രിക്കാനോ കോവിഡ് പ്രോേട്ടാകോൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനോ ഇവിടെ ഉണ്ടാവാറില്ല.
ഇതരസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയും പഴങ്ങളുമായി 40 ഒാളം ലോറികൾ ഇവിടെ എത്തുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്ന് പച്ചക്കറി കയറ്റാൻ വരുന്ന നൂറുകണക്കിന് വാഹനങ്ങളുമുണ്ടാവും. പാളയം ബസ്സ്റ്റാൻഡ് നിറയെ രാത്രിയായാൽ പച്ചക്കറി സ്റ്റാൻഡാണ്. മാർക്കറ്റിലും ബസ്സ്റ്റാൻഡിലും ബാത്ത്റൂമുകൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ പരിമിതമാണ്.
കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് വരുന്ന ലോറികളിലെ തൊഴിലാളികൾ മറ്റു തൊഴിലാളികളുമായി സമ്പർക്കത്തിലാവുന്നു എന്ന പരാതിയുണ്ട്. ഇതുകൂടാതെ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണിൽനിന്നുവരെ തൊഴിലാളികൾ ഒരു തടസ്സവുമില്ലാതെ ജോലിക്ക് വരുന്നു. രോഗവ്യാപനമേഖലകളിൽനിന്ന് പച്ചക്കറി കയറ്റാൻ വണ്ടികൾ വരുന്നു. ഇതെല്ലാം രാത്രിയിൽ നടക്കുന്ന കാര്യങ്ങളായതിനാൽ അധികൃതരുടെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞില്ല. പീടികത്തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ 1500 ഒാളം പേർ തൊഴിൽ ചെയ്യുന്ന കേന്ദ്രമാണിത്. 154 ഹോൾസെയിൽ പച്ചക്കറി കടകളുണ്ട്. പഴക്കടകളും പലഹാരം, സ്റ്റേഷനറി മൊത്തക്കച്ചവടക്കാർ േവറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.