പന്തീരാങ്കാവ്: ചാലിയാറിന് സമീപത്തെ വീട്ടിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൊക്കുന്ന് ചങ്ങരോത്ത് മീത്തൽ സച്ചിദാനന്ദൻ്റെ മകൻ ശബരീനാഥി(14)ൻെറ മൃതദേഹമാണ് കണ്ടെത്തിയത്. കിണാശ്ശേരി ഗവ: ഹയർ സെക്കണ്ടറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ശബരീനാഥ്. അറപ്പുഴ തട്ടാരക്കൽ പുനത്തിൽ മീത്തൽ ഷാജിയുടെ മകൻ ഹരിനന്ദ് (13)നായി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരേയും കാണാതായത്.
ഷാജിയുടെ സഹോദരിയുടെ മകനായ ശബരീനാഥ് അറപ്പുഴയിലെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. അടുത്ത വീട്ടിലേക്ക് പണം നൽകാൻ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരച്ചിൽ തുടങ്ങിയത്.
വീട്ടിൽ നിന്നും ഏതാനു വാര അകലത്തിലുള്ള ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസും ഫയർഫോഴ്സും പുഴയിൽ നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.