പിടിയിലായ ജിത്തു

പറവൂർ വിസ്മയ കൊലപാതകം: സഹോദരി ജിത്തു പിടിയിൽ

പറവൂർ: പെരുവാരത്ത് 25കാരി വിസ്മയയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സഹോദരി ജിത്തു (22) പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് കാക്കനാട് നിന്നാണ് യുവതി പിങ്ക് പൊലീസി​െൻറ പിടിയിലായത്. അലഞ്ഞുതിരിഞ്ഞ് നടന്ന ജിത്തുവിനെ കസ്​റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പെരുവാരം പനോരമ നഗറിൽ നാടിനെ നടുക്കിയ സംഭവത്തിലെ പ്രതിയാണെന്ന് വ്യക്തമായത്.

സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതി പിടിയിലായത്. ജിത്തുവിനെ വരാപ്പുഴ പൊലീസ് സ്​റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ജിത്തുവിനെ മുമ്പ്​ രണ്ട് തവണ വീട്ടിൽനിന്ന് കാണാതായിട്ടുണ്ട്. ഒരു തവണ എളമക്കരയിൽനിന്നും രണ്ടാം തവണ തൃശൂരിൽനിന്നുമാണ് കണ്ടെത്തിയത്. വീടു വിട്ടിറങ്ങിയ രണ്ട് തവണയും മൊബൈൽ ഫോണിെൻറ ബാറ്ററി ഊരിമാറ്റുകയും സിം കാർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു.

വീടിനകത്ത് പൊള്ളലേറ്റ് വിസ്മയ (ഷിഞ്ചു) മരിച്ച സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിത്തുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നഗരസഭ ഒമ്പതാം വാർഡിൽ പെരുവാരം പനോരമ നഗർ അറക്കപ്പറമ്പിൽ പ്രസാദത്തിൽ ശിവാനന്ദ​െൻറ വീടിനാണ് ചൊവ്വാഴ്ച മൂന്നോടെ തീപിടിച്ചത്.

സംഭവ സമയത്ത് ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഉണ്ടായിരുന്നില്ല. മക്കളായ വിസ്മയ, ജിത്തു എന്നിവരാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തിൽ രണ്ട് മുറികൾ പൂർണമായി നശിച്ചിരുന്നു. ഒരു മുറിയിൽ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം ആരുടേതാണെന്നത്​ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് വിസ്മയയാണെന്ന് മാതാപിതാക്കളാണ്​ പൊലീസിനെ അറിയിച്ചത്​. ഇതോടെ ജിത്തുവിനെ കണ്ടെത്താനുള്ള ശ്രമത്തിലായി പൊലീസ്. സി.സി ടി.വിയിൽ ജിത്തു വീട്ടിൽനിന്ന്​ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വിസ്മയയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയാണ് ജിത്തു വീടുവിട്ടത്. വൈകീട്ട് ആറോടെ എടവനക്കാട് ലൊക്കേഷനിൽ കണ്ടെത്തി.

ഇതോടെയാണ് കൊലപാതകം നടത്തി ജിത്തു ഒളിവിൽ പോയതായി സംശയമുയർന്നത്. ജിത്തുവിന് ഒരു യുവാവുമായി ഉണ്ടായിരുന്ന പ്രണയത്തെ വിസ്മയ എതിർത്തിരുന്നുവെന്നും ഇതേച്ചൊല്ലി വീട്ടിൽ പലവട്ടം വഴക്ക് ഉണ്ടായെന്നും പറയുന്നു. അടുത്തിടെ കുടുംബത്തെ വീട്ടിനകത്ത് പൂട്ടിയിട്ട് ജിത്തു പുറത്തുപോയിരുന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതാനും നാളുകളായി ജിത്തു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Paravur murder case: Sister Jeethu arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.