തോമസ്​ കെ. തോമസിന്​ പാർട്ടിയുടെ ക്ലീൻ ചിറ്റ്​; മന്ത്രി പദത്തിനായി വീണ്ടും നീക്കം

തി​രു​വ​ന​ന്ത​പു​രം: കൂ​റു​മാ​റ്റ കോ​ഴ വി​വാ​ദ​ത്തി​ൽ തോ​മ​സ് കെ. ​തോ​മ​സി​ന്​ ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യും വി​വാ​ദ​ത്തി​ന്​ പി​ന്നി​ൽ ആ​ന്‍റ​ണി രാ​ജു എം.​എ​ൽ.​എ​യു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും എ​ൻ.​സി.​പി​യു​ടെ പാ​ർ​ട്ടി​ത​ല അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്.

എ​ൻ.​സി.​പി അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തേ​ക്ക് കൂ​റു​മാ​റാ​നാ​യി എ​ൽ.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​രാ​യ ആ​ന്റ​ണി രാ​ജു​വി​നും കോ​വൂ​ർ കു​ഞ്ഞു​മോ​നും തോ​മ​സ് കെ. ​തോ​മ​സ്​ 100 കോ​ടി കോ​ഴ വാ​ഗ്ദാ​നം ചെ​യ്​​തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.

ഇ​ക്കാ​ര്യം ആ​ന്റ​ണി രാ​ജു മു​ഖ്യ​മ​ന്ത്രി​ക്ക്​ മു​ന്നി​ലും പി​ന്നീ​ട്​ മാ​ധ്യ​മ​ങ്ങ​ളോ​ടും സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ നി​ഷേ​ധി​ച്ചു. എ.​കെ. ശ​ശീ​ന്ദ്ര​നെ മാ​റ്റി തോ​മ​സി​നെ മ​ന്ത്രി​യാ​ക്കാ​ൻ എ​ൻ.​സി.​പി തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കോ​ഴ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന്​ തോ​മ​സി​നെ മ​ന്ത്രി​സ​ഭ​യി​ലെ​ടു​ക്കാ​ൻ മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​സ്സ​മ്മ​തി​ച്ചു. ശേ​ഷ​മാ​ണ്​ കോ​ഴ വി​വാ​ദം അ​ന്വേ​ഷി​ക്കാ​ൻ എ​ൻ.​സി.​പി ക​മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. പാ​ർ​ട്ടി അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​വി​മു​ക്​​ത​നാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തോ​മ​സി​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ എ​ൻ.​സി.​പി നേ​തൃ​ത്വം.

ഇ​ക്കാ​ര്യം അ​റി​യി​ക്കാ​ൻ പാ​ർ​ട്ടി നേ​താ​ക്ക​ൾ പി.​സി. ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ​​ശേ​ഷ​മാ​യി​രി​ക്കും കൂ​ടി​ക്കാ​ഴ്ച. കോ​ഴ വാ​ഗ്ദാ​നം ല​ഭി​ച്ചു​വെ​ന്ന വാ​ദ​ത്തി​ൽ ആ​ന്‍റ​ണി ഉ​റ​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ​​തോ​മ​സി​ന്‍റെ മ​ന്ത്രി പ​ദ​വി​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ന്തു നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​മെ​ന്ന​താ​ണ്​ നി​ർ​ണാ​യ​കം. എ​ൻ.​സി.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. സു​രേ​ഷ് ബാ​ബു, കെ.​ആ​ർ. രാ​ജ​ൻ, ജോ​ബ് കാ​ട്ടൂ​ർ, ല​തി​ക സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ക​മീ​ഷ​ൻ ആ​ന്‍റ​ണി രാ​ജു​വി​നെ​യും കോ​വൂ​ർ കു​ഞ്ഞു​മോ​നെ​യും തെ​ളി​വെ​ടു​പ്പി​നാ​യി സ​മീ​പി​ച്ചു.

ക​മീ​ഷ​നോ​ട് സ​ഹ​ക​രി​ക്കാ​ൻ ആ​ന്റ​ണി രാ​ജു ത​യാ​റാ​യി​ല്ല. ക​മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​യ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ തോ​മ​സ്​ ത​നി​ക്ക്​ കോ​ഴ വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ ആ​രോ​ടും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മു​ള്ള മൊ​ഴി​യാ​ണ്​ ന​ൽ​കി​യ​ത്. ആ​രോ​പ​ണം തോ​മ​സും നി​ഷേ​ധി​ച്ചു. കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത്​ തോ​മ​സി​നെ കു​റ്റ​വി​മു​ക്​​ത​നാ​ക്കു​ന്ന റി​പ്പോ​ർ​ട്ട്, കോ​ഴ വി​വാ​ദം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്​ ആ​ന്‍റ​ണി രാ​ജു​വാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു.  

Tags:    
News Summary - party clean chit for Thomas K Thomas-minister post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.