പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊന്ന് സ്വർണവും പണവും കവർന്ന കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്യുകയാണ്.
ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി (73) കൊല്ലപ്പെട്ടത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതക്കരികിലെ മൈലപ്ര ജങ്ഷനിലെ കടയില്‍ ജോർജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒൻപത് പവന്റെ മാലയും മേശയിലുണ്ടായിരുന്ന പണവും കവർന്നിരുന്നു.
കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. രണ്ട് മുണ്ടും ഒരു ഷർട്ടുമാണ് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചത്.
കടയുടെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കുകൾ എടുത്തു മാറ്റിയ നിലയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.