െകാച്ചി: പട്ടയഭൂമി കൈവശാവകാശ സർട്ടിഫിക്കറ്റിൽ ആവശ്യം രേഖപ്പെടുത്തണമെന്ന ൈഹകോടതി ഉത്തരവിനോടുള്ള സർക്കാർ വിയോജിപ്പിനിടെ കേസിെൻറ തുടർവാദത്തിൽനിന്ന് അഡീ. അഡ്വക്കറ്റ് ജനറൽ പുറത്ത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ നിയമനടപടിയിൽ ഇനി സ്റ്റേറ്റ് അറ്റോണി ഹാജരാകും. ഇതുവരെ കൈകാര്യം ചെയ്ത അഡീ. അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനിൽനിന്ന് കേസ് എടുത്തുമാറ്റിയാണ് സ്റ്റേറ്റ് അറ്റോണിക്ക് കൈമാറിയത്.
കൈവശാവകാശ രേഖയിൽ ഭൂമി എന്താവശ്യത്തിന് പതിച്ച് നൽകിയതാണെന്ന് രേഖപ്പെടുത്തണമെന്ന് ഒരാഴ്ചക്കകം എല്ലാ റവന്യൂ അധികൃതർക്കും ഉത്തരവ് നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആഗസ്റ്റ് ആദ്യം കോടതി നിർദേശം നൽകിയിരുന്നു. സമാന നിർദേശം ജൂലൈയിൽ നൽകിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് കർശന ഉത്തരവ് ഇതേ ബെഞ്ചിൽനിന്നുണ്ടായത്. എന്നാൽ, നടപ്പാക്കാനാവില്ലെന്നതിൽ നിന്ന് സർക്കാർ പിന്നാക്കം പോയില്ലെന്ന് മാത്രമല്ല, നിലപാട് കടുപ്പിക്കുകയും ചെയ്തു. ഉത്തരവിനെതിരെ സ്വീകരിക്കാവുന്ന നിയമ നടപടികൾ അഡീ. അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. ഇതോടെയാണ് കേസിൽ ഇനി എ.എ.ജി േവണ്ടെന്ന തീരുമാനം. ഉത്തരവിനെതിരെ അപ്പീലടക്കം പരിഗണിക്കാനാണ് സ്റ്റേറ്റ് അറ്റോണിക്ക് സർക്കാർ നൽകിയ നിർദേശം. എന്നാൽ, അപ്പീലിനു പകരം, ഇതേ ബെഞ്ച് മുമ്പാെക പുനഃപരിശോധന ഹരജി നൽകാമെന്ന നിർദേശമാണ് സ്റ്റേറ്റ് അറ്റോണിയുടേത്.
പട്ടയഭൂമി നൽകിയ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്നാണ് ചട്ടം. എന്നാൽ, ആദ്യം ലഭിക്കുന്ന അനുമതിയുടെ ബലത്തിൽ കെട്ടിട നിർമാണം പൂർത്തിയായ ശേഷമാണ് പലപ്പോഴും അനധികൃത നിർമാണമെന്ന് വിലയിരുത്തി റവന്യൂ വകുപ്പ് നടപടിയുണ്ടാകുന്നത്. ഇതോടെ കെട്ടിട ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയാണ് പതിവ്. കോടതിയുടെ ചുമലിൽ ചാരി ഉദ്യോഗസ്ഥർ അനധികൃത നേട്ടം കൊയ്യുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന പശ്ചാത്തലത്തിലായിരുന്നു കോടതി ഉത്തരവ്. ഇതോടെ നിർമാണം തുടങ്ങും മുേമ്പ ഭൂമി നിർമാണയോഗ്യമാണോ അല്ലയോയെന്ന് വ്യക്തമാകുകയും അനധികൃത നിർമാണങ്ങൾക്ക് അറുതിയുണ്ടാകുകയും ചെയ്യുന്ന സ്ഥിതിയായി. അനധികൃത രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങൾക്കും അറുതിയാകുമെന്നായതോടെയാണ് ഉത്തരവിെനതിരെ എതിർപ്പുയരുന്നതെന്നാണ് വിലയിരുത്തൽ.
സംസ്ഥാനമൊട്ടാകെ പട്ടയ ഭൂമിയിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പ് എൻ.ഒ.സി നിർബന്ധമാക്കി ചട്ടം ഭേദഗതി ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ നടപടി പരിഗണനയിലിരിക്കെയാണ് പട്ടയഭൂമിയിലെ നിർമാണ വിഷയത്തിൽ സർക്കാറിെൻറ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.