തിരുവനന്തപുരം: കെ.എം. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്ന് പ്രചരിപ്പിച്ച സി.പി.എം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്ര നോട്ടുകൾ വാങ്ങിയെന്ന് െവളിപ്പെടുത്തണമെന്ന് പി.സി. ജോർജ്. മാണി അഴിമതിക്കാരനാണെന്ന് പറയുന്ന സി.പി.എം നേതൃത്വം പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനോട് സ്വീകരിച്ച നിലപാട് വിശദീകരിക്കണം.
വഞ്ചനയാണ് മാണി കാട്ടിയത്. ഇടതുമുന്നണിയുടെ പിന്തുണ വാങ്ങിയതിനെപ്പറ്റി പി.െജ. ജോസഫും കൂട്ടരും പ്രതികരിക്കണം. മകനെ രക്ഷിക്കാൻ പാർട്ടിയിൽ പിളർപ്പിന് കാലമായെന്ന് മാണിക്ക് തോന്നലുണ്ട്. അതിനുള്ള വഴിമരുന്നാണ് ഇേപ്പാൾ ഇട്ടിരിക്കുന്നത്. സി.പി.എം -മാണികൂട്ടുകെട്ടിന് പിന്നിൽ ഒരു ബിഷപ്പിെൻറ ഇടപെടൽ ഉണ്ട്.
സി.പി.എം നിലപാടിനോട് യോജിക്കാതെ വോെട്ടടുപ്പിൽനിന്ന് സി.പി.െഎ വിട്ടുനിന്നതോടെ കോട്ടയം ജില്ലയിൽ ഇടതുമുന്നണി സംവിധാനം ഇല്ലാതായെന്നും ജോർജ് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.