തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. കറുപ്പ് ഷർട്ടും തോളിൽ കറുത്ത ഷാളും അണിഞ്ഞാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്.
ശബരിമല ഭക്തർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കറുപ്പ് വസ്ത്രം ധരിച്ചത്. ഇന്നുമാത്രമാണ് കറുത്ത വേഷത്തിൽ പ്രതിഷേധിക്കുക. നാളെ മുതൽ എന്തുവേണമെന്ന് പാർട്ടി യോഗം ചേർന്ന് തീരുമാനിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാലും റോഷി അഗസ്റ്റിൽ എം.എൽ.എയും കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്.
ശബരിമല വിഷയത്തിൽ ബി.ജെ.പിയെ പിന്തുണക്കുന്നു. കേരള ജനപക്ഷ പാർട്ടിയെ പിന്തുണക്കുന്ന ആരുമായും സഹകരിക്കും. എല്ലാവരും വർഗീയത പറയുന്നുണ്ട്, ബി.ജെ.പിയെ മാത്രം വർഗീയ പാർട്ടിയെന്ന് പറയുന്നതിെൻറ അർഥമെന്താണ്. സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചുകൊണ്ടിരിക്കയാണ്. കേരളത്തിൽ മാറ്റം വരണം. പൂഞ്ഞാറിൽ എല്ലാ പാർട്ടികൾക്കും എതിരെ 20000ലധികം വോട്ടുകൾക്ക് വിജയിച്ച വ്യക്തിയാണ് താൻ. അത് സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും നടപ്പാകണമെന്നാണ് തെൻറ ആഗ്രഹമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
ബി.ജെ.പിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.