മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ പി.ഡി.പി സ്ഥാനാർഥികളെ പ്രഖ ്യാപിച്ചു. മലപ്പുറത്ത് ചേർന്ന സംസ്ഥാനതല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാർട്ടി ചെയർ മാൻ അബ്ദുന്നാസിർ മഅ്ദനിയാണ് ബംഗളൂരുവിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെ പേരുകൾ പ്രഖ്യാപിച്ചത്. പൂന്തുറ സിറാജ് (പൊന്നാനി), നിസാർ മേത്തർ (മലപ്പുറം), ടി.എ. മുജീബ്റഹ്മാൻ (ചാലക്കുടി), വർക്കല രാജ് (ആലപ്പുഴ), മാഹിൻ തേവരുപാറ (ആറ്റിങ്ങൽ) എന്നിവരാണ് സ്ഥാനാർഥികൾ. മറ്റു മണ്ഡലങ്ങളിൽ ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താൻ സഹായകരമായ നിലപാടെടുക്കുന്നവർക്ക് കൂടിയാലോചനകൾക്ക് ശേഷം പിന്തുണ നൽകുമെന്ന് മഅ്ദനി അറിയിച്ചു.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പി.ഡി.പി തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ വിളിച്ചുേചർത്തിരുന്നു. വാർഡ്തലം വരെയുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള അഞ്ച് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചത്. മുഴുവൻ പിന്തുണയും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ മുന്നണിക്കോ പതിച്ചുകൊടുത്ത് ആരുടെയെങ്കിലും അടിമയോ കുടികിടപ്പുകാരോ ആകാൻ പി.ഡി.പി തയാറല്ലെന്ന് മഅദനി പറഞ്ഞു.
കേരളത്തിലെ ഒരു പാർട്ടിയും ഫാഷിസത്തെ തടയാൻ ആത്മാർഥമായ ശ്രമം നടത്തിയിട്ടില്ല. ഫാഷിസ്റ്റുകളുമായി കൂട്ടുചേർന്നവരെയും ഭൂമി, സാമ്പത്തിക തട്ടിപ്പുകാരെയുമടക്കം പലരും സ്ഥാനാർഥിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.