നോട്ടക്കും താഴെ;മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും പി.ഡി.പിയുടെ ദയനീയ പ്രകടനം

മലപ്പുറം: സംസ്ഥാനത്ത് മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും പി.ഡി.പിയുടെ ദയനീയ പ്രകടനം. നോട്ടയുടെ പോലും അരികിലെത്താൻ പാർട്ടി സ്ഥാനാർഥികൾക്കായില്ല. പൊന്നാനിയിൽ മത്സരിച്ച വർക്കിങ് ചെയർമാൻ പൂന്തുറ സിറാജാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. 6122 വോട്ടുമായി സിറാജ് പക്ഷേ, നോട്ടക്ക് (6231) പിന്നിൽ ഏഴാം സ്ഥാനത്തായി. മലപ്പുറത്ത് 3687 കരസ്ഥമാക്കിയ സംസ്ഥാന സെക്രട്ടറി നിസാർ മേത്തറും നോട്ടക്ക് (4480) പിറകിൽ ഏഴാമനാണ്. ആലപ്പുഴയിൽ നയരൂപവത്കരണ സമിതി കൺവീനർ വർക്കല രാജിന് 1700നടുത്തും ആറ്റിങ്ങലിൽ മാഹിൻ തേവരുപാറക്ക് ആയിരത്തിൽപരവും ചാലക്കുടിയിൽ ടി.എ. മുജീബ്റഹ്‌മാന് 1467ഉം വോട്ടാണ് നേടാനായത്.

Tags:    
News Summary - PDP Election Results 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.