പാലക്കാട്: പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടർ തകരാറിലായ സംഭവത്തിൽ മുൻകരുതൽ നടപടികൾ ജില്ലാ ഭരണകൂടങ്ങൾ സ്വീകരിച്ച് തുടങ്ങി. പറമ്പിക്കുളം ആദിവാസി മേഖലയിലുള്ളവരെ മാറ്റിപാർപ്പിപ്പ് തുടങ്ങി. മേഖലയിലെ രണ്ട് കോളനിയിലുളളവരെ നിലവിൽ മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെയും കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയും ആണ് മാറ്റിപാർപ്പിച്ചത്.
പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പാലക്കാട്, തൃശൂർ കലക്ടർമാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുത്. വെള്ളത്തിന്റെ ഒഴുക്കും ജലനിരപ്പും ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡി.ഇ.ഒ.സി) നിരീക്ഷിച്ചു വരികയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കലക്ടർ അറിയിച്ചു.
പറമ്പിക്കുളം അണക്കെട്ടിൽ നിന്നും 20,000 ഘനയടി വെള്ളമാണ് പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ആറു ഷട്ടറുകൾ പുലർച്ചെ മൂന്നിന് പൂര്‍ണമായി തുറന്നിരുന്നു. കൂടാതെ, രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ തുറന്ന് 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് പറമ്പിക്കുളം ജലസംഭരണിയുടെ ഷട്ടർ തകരാറിലായത്. അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകളിൽ ഒരെണ്ണം തനിയെ കൂടുതൽ തുറക്കുകയായിരുന്നു. നിലവിൽ മൂന്ന് ഷട്ടറുകൾ 10 സെന്‍റീമീറ്റർ വീതമാണ് തുറന്നു വെച്ചിരുന്നത്. 25 അടി ഉയരമുള്ള ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറാണ് തനിയെ ഉയർന്നത്. ഷട്ടറിന്‍റെ ചെയിൻ ഇളകിയതിന് പിന്നാലെ ചെയിൻ ഘടിപ്പിച്ച ഭാഗത്തെ കോൺക്രീറ്റ് ഇളകി വെള്ളത്തിൽ വീണതായും വിവരമുണ്ട്.
Parambikulam dam, shutter damage, Peringalkuthu dam, chalakudy river, പറമ്പിക്കുളം ഡാം, ഷട്ടർ തകരാർ, പെരിങ്ങൽക്കുത്ത് ഡാം, ചാലക്കുടി പുഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.