വണ്ടിപ്പെരിയാർ: സന്നദ്ധ സംഘടനകളുടെ സാമൂഹിക ഇടപെടലാണ് പ്രളയത്തിൽനിന്ന് കേരളത്തിനു കരകയറാൻ സാധ്യമായതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ഇടുക്കി ജില്ലയിലെ പ്രളയ പുനരധിവാസ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽ അകപ്പെട്ടവർക്ക് സർക്കാറിെൻറ അളവുകോൽവെച്ച് പലർക്കും ധനസഹായം ഇനിയും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ കേരള നടത്തിയ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ 62ാം മൈലിൽ ഷമീറക്ക് അടക്കം ജില്ലയിൽ 14 കുടുംബങ്ങൾക്കാണ് പീപ്പിൾസ് ഫൗണ്ടേഷൻ വീടുകൾ നിർമിച്ചു നൽകിയത്. ഷമീറക്ക് വീട് നിർമിക്കാൻ അനുജൻ നിസാമാണ് സ്ഥലം നൽകിയത്.
കൊടുംപേമാരിയിൽ മുല്ലപ്പെരിയാർ ഡാമിെൻറ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടി വന്നപ്പോൾ ഷമീറയുടെ വീടും പൗൾട്രി ഫാമും അതിലെ ആയിരക്കണക്കിനു കോഴികളുമാണ് നശിച്ചുപോയത്. ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഫാമിൽ മാത്രം ഉണ്ടായത്.
വീട് പൂർണമായും ഉപയോഗശൂന്യമായി. ഇതു മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റി യൂത്ത്മൂവ്മെൻറിെൻറയും പ്രവർത്തകർ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് അവർക്ക് വീട് വെച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. കറുപ്പുപാലം സ്വദേശികളായ ബാവ നസീമ, ഷമീഫ്, ഉഷ, നവാസ് എന്നിവർക്കും ഭവന ധനസഹായം നൽകി. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി എം.എം. ഷാജഹാൻ നദ്വി അധ്യക്ഷത വഹിച്ചു. പ്രളയ പുനരധിവാസ കമ്മിറ്റി ജില്ല കൺവീനർ അബ്ദുൽഹലിം പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന പ്രതിനിധി സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് സണ്ണി, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് പി.പി. കാസിം മൗലവി, കെ.എസ്. അബ്ദുൽ മജീദ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ഡോ. നസിയ ഹസൻ, സ്വാഗതസംഘം ചെയർമാൻ ടി.എച്ച്. അബ്ദുസമദ്, പി.എൻ. അബ്ദുൽ അസീസ്, എം.കെ. കുഞ്ഞുമോൻ, ഉമ്മർ ഫാറൂഖ്, അജ്മൽഷാ എന്നിവർ സംസാരിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ ഡോ. എ.പി. ഹസൻ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഹൈറേഞ്ച് ഏരിയ പ്രസിഡൻറ് അബ്ദുൽ റഹിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.