പ്രളയക്കെടുതി അനുഭവിച്ചവർക്ക്​ പീപ്പിൾസ് ഫൗണ്ടേഷന്‍റെ വീടുകൾക്ക് അപേക്ഷിക്കാം

കോഴിക്കോട് : 2019 പ്രളയ പുനരധിവാസത്തിന്‍റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷനും ഇംപെക്സ് ഇലക്ട്രോണിക്‌സും ഹ്യൂമൻ വെൽഫെയർ ട്രസ്റ്റും ചേർന്ന് നടപ്പാക്കുന്ന റീഹാറ്റ് നിലമ്പൂർ പദ്ധതിയിലൂടെ നൽകുന്ന വീടുകൾക്ക് അപേക്ഷ ക്ഷണിച്ചു.

2019 പ്രളയത്തിൽ വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർ, വീടുകൾ താമസയോഗ്യമല്ലാതായവർ, പ്രളയക്കെടുതി അനുഭവിച് ഭവന രഹിതരായവർ എന്നീ വിഭാഗത്തിൽ പെടുന്ന കേരളത്തിൽ എവിടെയുമുള്ളവർക്ക് അപേക്ഷ നൽകാം. www.peoplesfoundation.org എന്ന വെബ്സൈറ്റിലൂടെ മാർച്ച് 25 നകം അപേക്ഷ നൽകണം.

വ്യവസ്‌ഥകൾക്ക് വിധേയമായി വീടും, അഞ്ച് സെൻറ് സ്‌ഥലവും ഉൾപ്പെടെയാണ് ഗുണഭോക്താക്കൾക്ക് നൽകുക. പ്രളയക്കെടുതികൾ അനുഭവിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ സർക്കാർ സഹായം നിഷേധിക്കപ്പെട്ടവർ, വിധവകൾ, സ്ത്രീകൾ കുടുംബ നാഥയായ കുടുംബങ്ങൾ, നിത്യരോഗികൾ, നിരാലംബരായ വികലാംഗർ, വിവാഹ പ്രായം എത്തിയ പെൺകുട്ടികളുള്ള കുടുംബം, മാനസിക രോഗികൾ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന ലഭിക്കും.

റേഷൻ കാർഡ്, ആധാർ കാർഡ്, ഐ.ഡി കാർഡ് എന്നിവയുടെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജൂൺ മാസത്തോടെ അപേക്ഷകളിൽ തീരുമാനമെടുത്ത് വ്യവസ്‌ഥകൾക്ക് വിധേയമായി ജൂലൈ മാസത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രക്രിയ പൂർത്തീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫോൺ: 9846888700,9947505558

Tags:    
News Summary - peoples foundation invites application for home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.