തൊടുപുഴ: പ്രളയബാധിതരുടെ പുനരധിവാസത്തിനായി ഒരേക്കർ ഭൂമി സൗജന്യമായി നൽകി അബ്ദുൽ വാഹിദ് മൗലവി മാതൃകയായി. തിരുവനന്തപുരം സ്വദേശിയായ മൗലവി ഇടുക്കി കഞ്ഞിക്കുഴിയിലെ തെൻറ ഭൂമിയാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ കോഴിക്കോട് ആസ്ഥാനമായ പീപിൾസ് ഫൗണ്ടേഷനെ ഏൽപിച്ചത്. പ്രളയബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാനത്ത് 500 വീടുകൾ നിർമിച്ചുനൽകുമെന്ന് പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബുറഹ്മാൻ പറഞ്ഞു.
കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ രേഖ അബ്ദുൽ വാഹിദ് മൗലവി ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബുറഹ്മാന്‍ കൈമാറി. ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്വി, സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ, ജില്ല സെക്രട്ടറി അബ്ദുൽ കരീം, മേഖല പി.ആർ. സെക്രട്ടറി ഷക്കീൽ മുഹമ്മദ്, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ജില്ല പ്രസിഡൻറ് അബ്ദുൽ ഹലീം, പീപിൾസ് ഫൗണ്ടേഷൻ ജില്ല കോഒാഡിനേറ്റർ ഡോ. ഹസൻ, ജില്ല പി.ആർ സെക്രട്ടറി പി.പി. കാസിം മൗലവി, റിഹാബിലിറ്റേഷൻ പ്രോജക്ട് കൺവീനർ അയ്യൂബ് തിരൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.