മലപ്പുറം: മനസ്സിെൻറ നന്മയും വിശ്വാസ്യതയുമാണ് പീപ്ൾസ് ഫൗണ്ടേഷെൻറ വിജയരഹസ്യമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവപ്രീതി മാത്രം കാംക്ഷിച്ചാണ് ഇതിെൻറ പ്രവർത്തനം. വിശ്വസിച്ച് ഏൽപിക്കാൻ കഴിയുന്നവരായതിനാലാണ് സംരംഭത്തിന് സഹായവുമായി അഭ്യുദയകാംക്ഷികൾ വലിയതോതിൽ മുന്നോട്ടുവരുന്നത്. മലപ്പുറത്ത് പീപ്ൾസ് ഫൗണ്ടേഷൻ റീഹാറ്റ് നിലമ്പൂർ പദ്ധതി രണ്ടാംഘട്ട പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഇ.ടി.
പ്രഖ്യാപനവും പ്രവർത്തനോദ്ഘാടനവും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. അർഹർക്ക് തന്നെയാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ സർക്കാറിനെക്കൂടി കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ െറക്ടർ അബ്ദുസ്സലാം വാണിയമ്പലം, എടക്കര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് അമ്പാട്ട്, ഇംപെക്സ് മാനേജിങ് ഡയറക്ടർ സി. നുവൈസ്, ഡയറക്ടർ നിർമാൺ മുഹമ്മദലി എന്നിവർ സംസാരിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാട് നന്ദിയും പറഞ്ഞു.പ്രളയ-ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് എടക്കര പഞ്ചായത്തിലെ ചാത്തമുണ്ടയില്‍ 27ഉം പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറയില്‍ 13 വീടുകളുമാണ് രണ്ടാംഘട്ടം നിർമിക്കുന്നത്. ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ ഇംപെക്സിെൻറ പങ്കാളിത്തത്തോടെയാണ് പദ്ധതി. ഡൽഹി ആസ്ഥാനമായ ഹ്യൂമൺ വെൽെഫയർ ട്രസ്റ്റ് സഹപങ്കാളികളാവും. മൂന്നു ഘട്ടങ്ങളിലായി 76 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.