കൊച്ചി: ഫോണ്‍ ചോര്‍ത്തിയെന്ന നിലമ്പൂര്‍ മുൻ എം.എല്‍.എ പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിലെ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈകോടതിയുടെ നിർദേശം. ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന് നേരിട്ട് കേസെടുക്കാനുള്ള വസ്തുതകളില്ലെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. മലപ്പുറം ഡിവൈ.എസ്.പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ കേസെടുക്കാനാകില്ലെന്ന് കണ്ടെത്തിയതായി സർക്കാർ വ്യക്തമാക്കി. ഫോൺ ചോർത്തലിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയും പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്ന് സെപ്റ്റംബര്‍ ഒന്നിന് മലപ്പുറത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പി.വി. അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.