തിരുവനന്തപുരം: തൊഴിലാളി -തൊഴിലുടമാ ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന് മികച്ച തൊഴിൽ അന്തരീക്ഷമുള്ള സ്ഥാപനങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. കേരളത്തെ വികസനസൗഹൃദ തൊഴിലിട സംസ്‌കാരത്തിലേക്ക് നയിക്കുന്നതിൽ അവിഭാജ്യഘടകമാണ് ആരോഗ്യകരമായ തൊഴിലാളി തൊഴിലുടമാ ബന്ധമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
നിർമ്മാണ മേഖല -ടാറ്റ പ്രൊജക്ട് ലിമിറ്റഡ്, തിരുവനന്തപുരം
ധനകാര്യ മേഖല -അർത്ഥ ഫൈനാൻഷ്യൽ സർവീസസ്, കോഴിക്കോട്
ഹോസ്പിറ്റൽ മേഖല -കിംസ് ഹെൽത്ത് കെയർ മാനേജ്മെമെന്റ് ലിമിറ്റഡ്, തിരുവനന്തപുരം
ഹോട്ടൽ മേഖല- ഹോട്ടൽ അബാദ്, എറണാകുളം
ഇൻഷുറൻസ് മേഖല- സ്റ്റാർ ഹെൽത്ത് ആന്റ് അലെഡ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരം
ഐ.ടി. മേഖല -എസ് ബി സോൾ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം
ജുവലറി മേഖല -ആലുക്കാസ് ജുവലറി കോഴിക്കോട്
മെഡിക്കൽ ലാബ് / എക്സ്റേ / സ്‌കാനിംഗ് സെന്റർ -ഡോക്ടർ ഗിരിജാസ് ഡയഗ്‌നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് ലിമിറ്റഡ് തിരുവനന്തപുരം
സെക്യൂരിറ്റി മേഖല -കേരള എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ എറണാകുളം
സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും -ക്രൗൺ പ്ലാസ എറണാകുളം
സൂപ്പർ മാർക്കറ്റ് -ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളം
ടെക്സ്റ്റയിൽ മേഖല -ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ് കോട്ടയം
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വളർച്ച എന്നത് പരസ്പരപൂരകമായ ഒന്നാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ കാഴ്ചപ്പാടിലൂന്നിയുള്ള തൊഴിൽ നയമാണ് ഇടത് സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത്. തൊഴിൽ സംരംഭക രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളിൽ മികച്ചതാണ് തൊഴിൽ മേഖലയിലേയും തൊഴിലിടങ്ങളിലേയും മികവിന് ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ അവാർഡുകൾ ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ
സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ, തൊഴിൽ നിയമങ്ങളുടെ പാലനം എന്നിങ്ങിനെ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുന്നത്.
ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ എ എൽ ഒ മാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കും ജില്ലാതല സംസ്ഥാന കമ്മിറ്റികളുടെ
വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. ഓട്ടോമൊബൈൽ, നിർമ്മാണം, ഫിനാൻസ്, ആശുപത്രി, ഹോട്ടൽ & റസ്റ്റോറന്റ്, ഇൻഷുറൻസ്, ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, മെഡിക്കൽ ലാബ്, സ്റ്റാർ ഹോട്ടൽ -റിസോർട്ട്, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലഭിച്ചത്. ആകെ 2472 അപേക്ഷകൾ ലഭിച്ചു.
വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ 2025 മാർച്ച് 29 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിതരണം ചെയ്യും. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.