തിരുവനന്തപുരം: ശ്രീ എം മതേതരനായ സന്യാസിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം എതെങ്കിലുമൊരു വിഭാഗത്തിന്‍റെ വക്താവാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീ എമ്മിന്‍റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആർ.എസ്.എസുമായി ചർച്ച നടത്തിയത് അക്രമം ഇല്ലാതാക്കുന്നതിനും സമാധാനം ഉണ്ടാക്കുന്നതിനുമാണ്. സമാധാന ചർച്ച പുതിയ കാര്യമല്ല. രാഷ്ട്രീയ സംഘർഷം ഒഴിവാക്കാനുള്ള ചർച്ച രാഷ്ട്രീയ ബാന്ധവമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
ആരുമായും തലയിൽ മുണ്ടിട്ട് ചർച്ചക്ക് പോയിട്ടില്ല. കോ-ലി-ബി സഖ്യത്തിൽ പലരും തലയിൽ മുണ്ടിട്ട് ചർച്ചക്ക് പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉഭയകക്ഷി ചർച്ച നടന്നത് രഹസ്യമാക്കിയിട്ടില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.