കോഴിക്കോട്: ശബരിമലയിൽ ആചാരെത്ത ബഹുമാനിക്കുന്നുവെന്ന് പറയുന്ന സംഘ്പരിവാർ നേതാക്കൾ ഇരുമുടിക്കെട്ടില്ലാതെ പതിെനട്ടാംപടി കയറി ആചാരം ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച സംഘ്പരിവാർ നേതാക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ പടിയിൽ കയറിയപ്പോൾ ആചാരം എവിടെ പോെയന്നും മുഖ്യമന്ത്രി ചോദിച്ചു. എൽ.ഡി.എഫ് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയതോതിൽ സംഘർഷമുണ്ടാക്കാനാണ് ചൊവ്വാഴ്ചയും സംഘ്പരിവാർ ശ്രമിച്ചത്. പേരക്കുട്ടിയുെട ചോറൂണിന് വന്ന 52 കാരിയെ വരെ ആക്രമിച്ചു. നിറഞ്ഞ പൊലീസ് സാന്നിധ്യമുള്ളതിനാൽ സംഘർഷമുണ്ടായില്ല. പൊലീസിന് പരിമിതികളുണ്ട് -മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല അടച്ചിടുകയെന്നത് സംഘ്പരിവാറിെൻറ ആവശ്യമായതിനാലാണ് തന്ത്രിക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള ‘നിയമോപദേശം’നൽകിയത്. ഇമ്മാതിരി ഉപദേശം സ്വീകരിച്ചാൽ തന്ത്രിമാർ പാടുപെടും. ആരാധനാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരുടെ കരുവായി തന്ത്രി മാറരുത്. ആരാധനാലയത്തിെൻറ നല്ല നടത്തിപ്പിനാണ് തന്ത്രികുടുംബവുമായും പന്തളം രാജാവുമായും ചർച്ചക്ക് സർക്കാർ തീരുമാനിച്ചത്. എന്നാൽ, ചർച്ചക്ക് വരാതിരുന്നതിെൻറ കാരണം ശ്രീധരൻ പിള്ളയുടെ പ്രസംഗത്തോടെ മനസ്സിലായി.
ശബരിമല സമരം കഴിയുമ്പോൾ ബി.ജെ.പിയും ഭരണകൂടവും ഇടതുപക്ഷവും മാത്രമേ ഉണ്ടാവൂ എന്ന ശ്രീധരൻപിള്ളയുടെ പ്രസംഗത്തിെൻറ സാരം കോൺഗ്രസിെൻറ അണികളെ ഒപ്പം ചേർക്കുമെന്നാണ്. അത് കേട്ടിട്ടുപോലും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല. കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസിനെ കടത്തിവെട്ടുകയാണ്. സുപ്രീംകോടതി വിധിയെ അനുകൂലിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായം സ്ത്രീപക്ഷ നിലപാടയിരുന്നു. എന്നാൽ, അത് വ്യക്തിപരമായ അഭിപ്രായമാണെന്ന സംസ്ഥാനത്തെ േകാൺഗ്രസ് നേതാക്കളുടെ തൊലിക്കട്ടി അപാരമാണ്. ജനാധിപത്യത്തെ അംഗീകരിക്കാൻ ആർ.എസ്.എസ് തയാറല്ലെന്നും കേരളത്തിെൻറ മതനിരപേക്ഷ മനസ്സ് തകർക്കാൻ ഇക്കൂട്ടർ മുമ്പും ശ്രമിച്ചിട്ടുെണ്ടന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.