വനിതാ കമ്മീഷനെതിരെ ഷാനിമോൾ; കുശുമ്പാണോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന്​ ആരോപിച്ച് പ ്രതിപക്ഷം നിയമസഭയില്‍നിന്ന്​ ഇറങ്ങിപ്പോയി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമക്കേസുകളില്‍ നാമ മാത്ര വർധനയുണ്ടായത്​ ബോധവത്​കരണ പ്രവർത്തനം മൂലമാണെന്നും കാര്യക്ഷമമായ അന്വേഷണവും നടപടിയും ഉണ്ടാകുന്നുണ്ടെ ന്നും ഷാനിമോൾ ഉസ്​മാ​​െൻറ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി .

വാളയാര്‍ കേസില്‍വിധിക്കെതിരെ അഞ്ച് അപ്പീൽ നല്‍കിയിട്ടുണ്ട്​. കുട്ടികളുടെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷ ണം ഉള്‍പ്പെടെ കോടതിയില്‍ എന്ത് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ പിന്തുണക്കും. സ്ത്രീസുരക്ഷക്കായി കേരളം ഒന്നും ച െയ്യുന്നില്ലെന്ന്​ പറയുന്നത്​ അതൊക്കെ മനസ്സിലായിട്ടും ഇല്ലെന്ന്​ നടിക്കുന്നതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്​ത്രീസുരക്ഷയുടെ പേരുപറഞ്ഞ്​ അധികാരത്തിലെത്തിയ ഇടതുമുന്നണി സർക്കാറിന്​ കീഴിൽ സാക്ഷരകേരളം സ്​ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഒന്നാമതെത്തിയെന്ന്​ ഷാനിമോൾ ആരോപിച്ചു. ഉഴമലയ്ക്കലില്‍ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തന്നെ ഇപ്പോൾ നെടുമങ്ങാട് വീണ്ടും പിഞ്ചുകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായത് സുപ്രീംകോടതി വിധി സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ്. വാളയാർ വിഷയത്തില്‍ മന്ത്രിമാരും വനിത നേതാക്കളുമടക്കം പ്രതികരിക്കുന്നില്ല. നീതികേടിനെ നിശ്ശബ്​ദതകൊണ്ട്​ നേരിടുന്നത്​ നാണംകെട്ട പണിയാണെന്നും അവർ കുറ്റപ്പെടുത്തി.

നാലുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ സംസ്ഥാനത്തെ അപരിഷ്‌കൃത കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് വാക്കൗട്ട്​ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ്​ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വനിത കമീഷ​ൻ പ്രവർത്തിക്കുന്നില്ലെന്ന്​ ഷാനിമോൾ; കുശു​െമ്പന്ന്​ പിണറായി
തിരുവനന്തപുരം: വനിത കമീഷന്‍ പ്രവര്‍ത്തനരഹിതമാണെന്ന്​ ഷാനിമോള്‍ ഉസ്മാൻ. കമീഷനെതിരെ ആരോപണം ഉന്നയിക്കുന്നത് കുശുമ്പ്​ കൊണ്ടാണെന്ന്​ മുഖ്യമന്ത്രി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുന്നതിനിടെയാണ്​ വനിത കമീഷൻ പ്രവർത്തനരഹിതമാണെന്ന്​ ഷാനിമോൾ കുറ്റപ്പെടുത്തിയത്​.

കമീഷനെ സമീപിക്കുന്ന സ്​ത്രീകൾക്ക്​ നീതി കിട്ടുന്നില്ലെന്ന്​ പറഞ്ഞ അവർ, കമീഷൻ ചെയർപേഴ്​സൻ പാർട്ടി പരിപാടികളിലാണെന്നും കുറ്റപ്പെടുത്തി. നല്ല നിലയിലാണ്​ കമീഷൻ പ്രവർത്തിക്കുന്നതെന്നും പ്രവർത്തനത്തിൽ അപാകതയി​െല്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുശുമ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ക്രമപ്രശ്​നമായി ഉന്നയിച്ചുവെങ്കിലും അംഗീകരിച്ചില്ല.

Tags:    
News Summary - pinarayi vijayan about Women's Commission-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.