ചെങ്ങന്നൂർ: ബിജെപിയെയും ആഗോളവത്കരണ സാമ്പത്തിക നയങ്ങളെയും ഒരുമിച്ചെതിർക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.
ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പിൽ വിഷയമാവുമെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ കോൺഗ്രസ് നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ ശോഭനാ ജോർജ് കൺവെൻഷനിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.