തിരുവനന്തപുരം: അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് കാത്തുനിൽക്കാതെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ യുവാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്‍ററിൽനിന്ന് (ഡി.സി.സി) ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ച ഡി.വൈ.എഫ്.ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളായ രേഖ പി മോൾ, അശ്വിൻ കുഞ്ഞുമോൻ എന്നിവരെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. സംഭവത്തെ മറ്റൊരുതരത്തിൽ ചിത്രീകരിച്ച് േകരളത്തെ അപകീർത്തിപ്പെടുത്താൻ ചിലർ നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''മഹാമാരിയുടെ മൂർധന്യതയിലും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരവധി നീക്കങ്ങള്‍ നടക്കുന്നുണ്ട്. പുന്നപ്രയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ മറ്റൊരുതരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. ചെറുപ്പക്കാരെ അഭിനന്ദിക്കുന്നു'' -മുഖ്യമന്ത്രി പറഞ്ഞു.
''വാക്സിന്‍ ഇറക്കുന്നത് കൂലിത്തര്‍ക്കം ഉന്നയിച്ച് തൊഴിലാളികള്‍ തടെഞ്ഞന്ന വ്യാജ പ്രചാരണമാണ് ഇതിലൊന്ന്. നിസ്വാർഥമായി ജോലിചെയ്യുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്താന്‍ മാത്രമല്ല, കേരളം മോശമായ അവസ്ഥയിലാെണന്ന് ചിത്രീകരിക്കാന്‍കൂടിയാണിത്. ഈ മഹാമാരിയുടെ ആക്രമണത്തിൽനിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്.
അസാധാരണമായ സാഹചര്യത്തെയാണ് കേരളം നേരിടുന്നത്. പലപ്പോഴും സൗകര്യങ്ങള്‍ പോരാതെവരും. ഒന്നാം തരംഗഘട്ടത്തില്‍ ഉണ്ടായതുപോലുള്ള സൗകര്യങ്ങള്‍ ഇപ്പോഴും കിട്ടണമെന്നില്ല. ദൗര്‍ഭാഗ്യവശാല്‍, ഈ ദുരന്തം അവസരമാക്കിയെടുക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബസിന് അമിത ചാര്‍ജ് ഈടാക്കുക, സ്വകാര്യ ആശുപത്രികളില്‍ അമിത ചാര്‍ജ് ഈടാക്കുക തുടങ്ങിയ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവയിൽ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും'' -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ബൈക്കിൽ രോഗിയെ രക്ഷിച്ച സംഭവത്തെ പരിഹസിച്ച് തീവ്ര വലതുപക്ഷ പ്രചാരകൻ ശ്രീജിത്ത് പണിക്കരടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. രണ്ടുപീസ് ബ്രഡിന്‍റെ ഇടയിൽ ജാം തേച്ചത് പോലെ ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മേധ്യ രോഗിയെ വെച്ചതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട് എന്നായിരുന്നു ഇതുസംബന്ധിച്ച് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ്. സമാനമായ നിരവധി ആക്ഷേപങ്ങളും പരിഹാസങ്ങളും സംഘ്പരിവാർ, ബി.ജെ.പി പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.