തിരുവനന്തപുരം: അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ മന്ത്രിമാർ തുടരുമോയെന്ന് വിവിധ പാർട്ടികൾ ആലോചിച്ചാണ് തീരുമാനിക്കേണ്ടത്. ഈ ആലോചന നടക്കാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ മാധ്യമപ്രവർത്തകർക്ക് പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭാപ്രാതിനിധ്യം ഉണ്ടാകുമെന്ന് താൻ ഒറ്റക്ക് പറയേണ്ട കാര്യമല്ല. എൽ.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. എൽ.ഡി.എഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല.
എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്. മന്ത്രിമാർ ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. കോവിഡിെൻറ പശ്ചാത്തലത്തിൽ ഇനി എങ്ങനെയെന്ന് നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എൽ.ഡി.എഫ് ചേർന്ന് തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് 'ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ'- എന്നായിരുന്നു മറുപടി.
വോട്ടെടുപ്പിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ ആഹ്വാനെത്തയും അദ്ദേഹം വിമർശിച്ചു. അതിരാവിലെ വോട്ട്ചെയ്തശേഷം എൽ.ഡി.എഫിെൻറ തുടർഭരണം പാടില്ലെന്ന് വിരലുയർത്തി പറയുമ്പോൾ നിങ്ങൾ വോട്ട് ചെയ്യേണ്ടത് എൽ.ഡി.എഫിനെതിെരയാണ് എന്ന സന്ദേശം അണികൾക്ക് നൽകുകയായിരുന്നു അദ്ദേഹം. ജനവികാരം അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിെൻറ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്തത്. എല്ലായിടത്തും ഒരേ വികാരമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.