മുഖ്യമ​ന്ത്രിയുടെ യൂറോപ്പ് പര്യടനം മാറ്റി; കോടിയേരിയെ കാണാൻ നാളെ ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു. ചികിത്സയിൽ കഴിയുന്ന സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക് പോകുന്നുണ്ട്. ​എം.വി ഗോവിന്ദൻ ഇന്ന് രാത്രി എട്ട് മണിയോടെ ചെന്നൈയിലേക്ക് യാത്ര തിരിക്കും.

കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29നാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാൻസറിനെ തുടർന്നാണു കോടിയേരിക്കു വിദഗ്ധചികിത്സ നൽകുന്നത്. കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു.

ഒക്ടോബർ രണ്ടു മുതൽ നാലു വരെ ഫിൻലൻഡിലും അഞ്ചു മുതൽ ഏഴുവരെ നോർവേയിലും ഒമ്പതു മുതൽ 12 വരെ യു.കെയിലും മുഖ്യമന്ത്രി സന്ദർശനം നടത്താനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.   

Tags:    
News Summary - Pinrayi vijayan cancel europe trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.